കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് ;അറിയാം പ്രത്യേകതകൾ
കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം പതിനഞ്ചിന് എത്തുകയാണ് .പാൻട്രി, ടോയ്‌ലറ്റ് ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ബസിൽ ഒരുക്കിയിട്ടുണ്ട് . കൊച്ചിയിൽ നിന്ന് ഒരു ബസ് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ഒരു ബസ് കൊച്ചിയിലേക്കുമാണ് സർവീസ് നടത്തുക.റോഡ് പണി കഴിഞ്ഞാൽ സർവീസ് തൃശൂർ വരെദീർഘിപ്പി.ക്കും മൂന്നര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തും. ആലപ്പുഴ, കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാകും. ബുക്കിങ് മുഴുവൻ തിരുവനന്തപുരത്തേക്ക് ആണെങ്കിൽ എവിടെയും സ്റ്റോപ്പ് ഉണ്ടാവില്ല . ബസിൽ ടിക്കറ്റ് പരിശോധിക്കുക ഹോസ്റ്റസ് ആയിരിക്കും. അവരാണ് ഭക്ഷണവും നൽകുക. അതിനുള്ള ബസ് ഹോസ്റ്റസിനെ തെരഞ്ഞെടുത്തു .വോൾവോയുടെ രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് ബസായി എത്തുന്നത്. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത അത്രയും സംവിധാനങ്ങളോടെയുള്ള അതിഗംഭീര ബസ് ആയിരിക്കും കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ്. 35 സീറ്റുകളായിരിക്കും ഉണ്ടാകുക. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകൾ നിരത്തിലിറങ്ങുക.