ഗോവ, കുടജാദ്രി തുടങ്ങി ഗവിയും വയനാടും വരെ;വേനലവധി ആഘോഷമാക്കാൻ 'ട്രിപ്പ് മൂഡു'മായി കെഎസ്ആര്‍ടിസി

By :  Devina Das
Update: 2026-03-28 08:50 GMT

കണ്ണൂർ: വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കണ്ണൂരിൽ നിന്ന് ഏപ്രിൽ 10, 24 തീയതികളിൽ വൈകീട്ട് ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഏപ്രിൽ 13, 27 തീയതികളിൽ രാവിലെ എട്ടിന് കണ്ണൂരിൽ തിരിച്ചെത്തുന്നരീതിയിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.11-ന് രാവിലെ ഗോവയിൽ എത്തിച്ചേർന്നശേഷം പ്രാതൽ കഴിച്ച് അഗോഡ ഫോർട്ട്, കാലങ്ങുട്ട ബീച്ച്, അഞ്ചുനാ ബീച്ച്, വാഗതർ ബീച്ച് എന്നിവ സന്ദർശിച്ച് അന്നേദിവസം ഗോവയിൽ താമസിക്കും. രണ്ടാമത്തെ ദിവസം പഞ്ചിം സിറ്റി, മിരാമർ ബീച്ച്, ഗോവൻ ചർച്ചസ്, ഡോണാ ബോള ജെട്ടി എന്നിവ സന്ദർശിച്ച് ഡിന്നറും കഴിഞ്ഞ് രാത്രി കണ്ണൂരിലേക്ക് തിരിക്കും.

കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് കാസർകോട് വരെ കെഎസ്ആർടിസി ബസിലും അവിടെ നിന്ന് ഗോവയിലേക്ക് അത്യാധുനിക ആഡംബര എസി ബസുകളിലുമാണ് യാത്ര.കേരളത്തിനകത്തെ ഭക്ഷണച്ചെലവ് യാത്രക്കാർ വഹിക്കണം. എന്നാൽ കാസർകോട് മുതൽ ഗോവ വരെയും തിരിച്ചുമുള്ള ഭക്ഷണച്ചെലവ് പാക്കേജിന്റെ ഭാഗമാണ്. യാത്രയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി 1 മുതൽ 80 വയസ്സുവരെയുള്ളവർക്ക് 10 ലക്ഷം രൂപയുടെ ട്രാവൽ ഇൻഷുറൻസ് കവറേജും കെഎസ്ആർടിസി വാഗ്ദാനം ചെയ്യുന്നു.

Similar News