വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവ; ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി
കൊച്ചി: വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയിലേക്ക് ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി എത്തുന്നു. വിനോദസഞ്ചാര വികസന സാധ്യതകള്‍ കണക്കിലെടുത്ത് നടപ്പാക്കുന്ന കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ടൂര്‍ പാക്കേജ് ഒരുങ്ങുന്നത് . പാക്കേജുകളുടെ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും .തമിഴ്നാട്ടിലെ രാമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആരംഭിച്ച പാക്കേജുകളുടെ മാതൃകയിലായിരിക്കും ഗോവ യാത്രയും. 'കേരളത്തിനുള്ളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഇതിനോടകംതന്നെ ബഡ്ജറ്റ് ടൂറിസം പാക്കേജുകളില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ യാത്രകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,' മലയാളികള്‍ക്ക്, പ്രത്യേകിച്ച് യുവതലമുറയ്ക്ക് വളരെയധികം പ്രിയപ്പെട്ട സ്ഥലമാണ് ഗോവ. അതുകൊണ്ട് തന്നെ ഈ പാക്കേജിന് വലിയ സ്വീകാര്യത ലഭിക്കുമെന്നുള്ളതിൽ യാതൊരുവിധ ആശങ്കയുമില്ല .എന്നാല്‍ യാത്ര നിരക്ക് സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനം ഉണ്ടായില്ല . ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കായി സൂപ്പര്‍ ഡീലക്‌സ് ബസുകളാണ് ഉപയോഗിക്കുന്നത് . തമിഴ്നാട് പാക്കേജുകളിലേതുപോലെ ഗോവയിലും കേരള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുമായി സഹകരിച്ചായിരിക്കും സേവനങ്ങള്‍ നല്‍കുക.