അവധി ആഘോഷിക്കാൻ ദുബൈയിലേക്ക് പോകാം ;48 മണിക്കൂറിനുള്ളില്‍ ടൂറിസ്റ്റ് വിസ ലഭിക്കും
ദുബൈ: ദുബൈയിൽ ഇനി മുതൽ സിഗിൾ എൻട്രി ടൂറിസ്റ്റ് വിസകൾ 48 മണിക്കൂറിനുള്ളിൽ ലഭിക്കും . 60 ദിവസം വരെയുള്ള കാലയളവിൽ ദുബൈയിൽ തങ്ങാവുന്ന വിസകളാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വേഗത്തിൽ ലഭ്യമാക്കുക. 30 മുതൽ 60 ദിവസം വരെയുള്ള കാലയളവിലാണ് സിഗിൾ എൻട്രി വിസ നൽകുന്നത്.
അപേക്ഷകർക്ക് അംഗീകൃത ടൂർ ഓഫീസുകൾ വഴി അപേക്ഷിക്കാമെന്ന് ദുബായ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് ജനറൽ ഡയറക്ടറേറ്റ്(GDRFA) ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.അപേക്ഷകർ വ്യക്തിഗത ഫോട്ടോ, സാധുവായ പാസ്പോർട്ടിന്റെ പകർപ്പ്, ചില രാജ്യക്കാർക്ക് അവരുടെ മാതൃരാജ്യത്ത് നിന്നുള്ള ഒരു നാഷണൽ ഐഡി കാർഡ് എന്നിവ സമർപ്പിക്കണം. ആവശ്യമായ രേഖകൾ പൂർത്തിയായിക്കഴിഞ്ഞാൽ, അപേക്ഷ ചെറിയ കാലയളവിനുള്ളിൽ പ്രോസസ്സ് ചെയ്യപ്പെടും. രേഖകളിൽ എന്തെങ്കിലും തെറ്റുകളോ കുറവുകളോ ഉണ്ടായാൽ വിസ വൈകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ വിവരങ്ങൾ നൽകാൻ അപേക്ഷകർ ശ്രദ്ധിക്കണം.
വിസ ലഭിക്കുന്നതിലെ അനിശ്ചിതത്വം ഒഴിവാകുന്നതോടെ ദുബൈായിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ വേനൽക്കാല പ്രൊമോഷനുകളുടെ ഭാഗമായി ദുബായിലെ ഹോട്ടലുകളിലും വിനോദകേന്ദ്രങ്ങളിലും വലിയ നിരക്കിളവുകൾ ലഭ്യമാണ്. അതോടൊപ്പം വിസയും വേഗത്തിൽ ലഭിക്കുന്നത് കൂടുതൽ ആളുകളെ ആകർഷിക്കും.