ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം ലക്ഷ്യമിട്ടുകൊണ്ട് തീർത്ഥാടകരുടെ ആരോഗ്യസംരക്ഷണത്തിനായി നിലയ്ക്കലിൽ നിർമ്മിച്ച അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിർമ്മാണോദ്‌ഘാടനം നാളെ
പത്തനംതിട്ട :ശബരിമല മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ ഇനി കുറച്ചുനാളുകൾ മാത്രം അവശേഷിക്കെ തീർത്ഥാടകരുടെ ആരോഗ്യസംരക്ഷണം മുന്നിൽ കണ്ടുകൊണ്ട് നിലയ്ക്കലിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ യാഥാർഥ്യത്തിലേക്ക് .
നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും സേവനം ലഭ്യമാകുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്.
നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയില്‍ 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്.
ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം ചൊവ്വാഴ്ച 12 മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ ആരോഗ്യ സംരക്ഷണം മുന്നില്‍ കണ്ടാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്.
10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറില്‍ റിസപ്ഷന്‍, പൊലീസ് ഹെല്‍പ്പ് ഡെസ്‌ക്, 3 ഒപി മുറികള്‍, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷന്‍, ഇസിജി റൂം, ഐസിയു, ഫാര്‍മസി, സ്റ്റോര്‍ ഡ്രസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, ഇ-ഹെല്‍ത്ത് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഒന്നാം നിലയില്‍ എക്സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്സ് റൂം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിംഗ് റൂം, സ്റ്റോര്‍ റൂം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.