ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠസഹോദരൻ ഷാജി ബേബി ജോൺ അന്തരിച്ചു
Shaji Baby John, brother of Shibu Baby John, passes away
കൊല്ലം: പരേതനായ മുൻ മന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ബേബി ജോണിന്റെ മകനും ആർഎസ്പി സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠസഹോദരനുമായ ഷാജി ബേബി ജോൺ (65) അന്തരിച്ചു.
ബാംഗ്ലൂരിലെ മണിപ്പാൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മൃതദേഹം ചൊവ്വാഴ്ച രാവിലെ കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. പിന്നീട് ഉച്ചയ്ക്ക് 2 മണിക്ക് നീണ്ടകരയിലെ കുടുംബവസതിയായ വയലിൽ വീട്ടിലേക്ക് എത്തിക്കും.
സംസ്കാരം 3 മണിക്ക് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടക്കും.
രാജ്യത്തെ അക്വാകൾച്ചർ മേഖലയിൽ വിപ്ലവകരമായ സംഭാവനകൾ നൽകുകയും ദേശീയതലത്തിൽ നിരവധി അവാർഡുകൾ സ്വന്തമാക്കുകയും ചെയ്ത പ്രമുഖ വ്യവസായിയായിരുന്നു ഷാജി ബേബി ജോൺ.
ഭാര്യ: റീത്ത. മക്കൾ: ബേബി ജോൺ ജൂനിയർ, പീറ്റർ ജോൺ. തിരുവനന്തപുരത്തെ സറീന ബുട്ടീക്ക് ഉടമയും ഷീലാ ജയിംസ് ഏക സഹോദരിയാണ്.
# #BabyJohn #RSP #Kollam