കടക്കെണിയിൽ കേരളം: തുടർഭരണ മോഹത്തിൽ പിണറായി സർക്കാരിന്റെ 3.30 കോടി 'വിഷൻ' ആഘോഷം
Kerala in debt trap: Pinarayi government lavishing about 3.30 crore in 'vision' seminar
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വക്കിലെത്തി നിൽക്കെ, സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'വിഷൻ-2031' അന്താരാഷ്ട്ര സെമിനാറിന് 3.30 കോടി രൂപ വകയിരുത്തി!
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ട്രഷറി നിയന്ത്രണങ്ങളിലും സംസ്ഥാനം തളർന്നു കിടക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള ഈ വൻ ചെലവേറിയ പരിപാടിക്ക് കോടികൾ ഒഴുക്കുന്നത്.
ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കുന്ന രണ്ട് ദിവസത്തെ ഈ ആഡംബര സമ്മേളനത്തിന് വിദേശ അതിഥികളെ എത്തിക്കാൻ മാത്രം 1.33 കോടി രൂപ വിമാന യാത്രാ ചെലവിനായി! ഉദ്ഘാടനവും സ്റ്റേജ് നിർമാണവും കൂടി 70 ലക്ഷം, ഭക്ഷണത്തിന് 45 ലക്ഷം, താമസത്തിന് 13.52 ലക്ഷം, സമാപനത്തിന് 30 ലക്ഷം. ഇങ്ങനെ ആഘോഷത്തിന്റെ പേരിൽ കോടികൾ പാഴാക്കുന്നു.
2031ൽ കേരളത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നേട്ടങ്ങൾ വിലയിരുത്താനും ഭാവി ചിന്തിക്കാനുമെന്നാണ് സർക്കാർ പറയുന്നത്. അന്താരാഷ്ട്ര വിദഗ്ധരെ ക്ഷണിച്ചുള്ള ഈ വൻ പരിപാടി തുടർഭരണത്തിനുള്ള പ്രചാരണമാണോ എന്ന് വിമർശനം ശക്തമാകുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ജനങ്ങൾക്കിടയിൽ ഇത്തരം ആഡംബര പ്രദർശനങ്ങൾക്ക് എന്തിന് കോടികൾ ചെലവഴിക്കണം?