മുസാഫര്‍പുരിലെ ആശുപത്രി കെട്ടിടത്തില്‍ തീപിടിത്തം ;3 രോഗികള്‍ മരിച്ചു ,നിരവധിപേർക്ക് പരിക്ക്
By : Devina Das
Update: 2026-06-04 05:09 GMT
പട്‌ന: ബീഹാർ മുസാഫർപുരിലെ പ്രസാദ് ഹോസ്പിറ്റലിൽ തീപിടിച്ച് മൂന്ന് രോഗികൾക്ക് ദാരുണാന്ത്യം. ഐസിയു വാർഡിലാണ് തീ പടർന്നത്. നിരവധി പേർക്ക് പൊള്ളലേറ്റു.
സംഭവ സ്ഥലത്ത് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 20ലേറെ പേരെ പുറത്തെത്തിച്ചു. പലരുടേയും നില ഗുരുതരമാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പ്രതികരിച്ചു.കഴിഞ്ഞ ദിവസം ഡൽഹിയിലെ റസ്‌റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ നടുക്കി വീണ്ടും മറ്റൊരു തീപിടിത്തമുണ്ടായിരിക്കുന്നത്. ഗുരുതര നിലയിലുള്ള രോഗികളെ പ്രവേശിപ്പിച്ചിരുന്ന ഐസിയു വാർഡിൽ തീപടർന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.