മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനെതിരെ കുരുക്ക് കൂടുതൽ മുറുക്കുന്നു: ദ്വാരപാലക ശില്പ പാളി കേസിലും പ്രതിയാക്കി

Setback for A. Padmakumar: Named accused in Sabarimala Dwarapalaka idols' gold-plated sheets theft case too

Update: 2025-12-04 07:11 GMT

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുകളിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിനെതിരെ കൂം കൂടുതൽ ശക്തമാകുന്നു. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ പാളി കേസിലും അദ്ദേഹത്തെ പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.


നേരത്തേ സ്വർണക്കട്ടിള പാളി കേസിലും പത്മകുമാറിനെ പ്രതിയാക്കിയിരുന്നു. ഇതോടെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് പ്രധാന കേസുകളിലും അദ്ദേഹം പ്രതിയായി മാറി.


പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടുന്ന ദിവസമായ ഇന്നാണ് രണ്ടാമത്തെ കേസിലും അദ്ദേഹത്തെ പ്രതിയാക്കിയുള്ള നിർണായക റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിക്ക് കൈമാറിയത്.


2019-ൽ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ പാളികൾ കടത്തിക്കൊണ്ടുപോയി അതിലെ സ്വർണം മോഷ്ടിച്ച കേസിലാണ് ഇപ്പോൾ എ. പത്മകുമാറിനെയും പ്രതിചേർത്തിരിക്കുന്നത്.

Tags:    

Similar News