സത്യസായി ബാബയുടെ നൂറാം ജന്മവാർഷികാഘോഷം നാളെ
By : Devina Das
Update: 2025-11-22 10:22 GMT
തിരുവനന്തപുരം :വട്ടിയൂർക്കാവ് ശ്രീ സത്യസായി ക്ഷേത്രത്തിൽ നാളെ സത്യസായി ബാബയുടെ നൂറാം ജന്മവാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും .
ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി 100 ഇന പരിപാടികൾ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്നു .
മാനവ സേവയാണ്, ദൈവ സേവ എന്ന് ലോകത്തെ പഠിപ്പിച്ച ആത്മീയ നേതാവ് ആയിരുന്നു സത്യസായിബാബ .
പുളിയറക്കോണം മധുവനം ആശ്രമത്തിൽ സത്യസായി ബാബയുടെ ജയന്തിയാഘോഷങ്ങളോട് അനുബന്ധിച്ച് നാളെ രാവിലെ വിപുലമായ പരിപാടികളാണ് നടത്തുന്നത് .
ഏഴ് പതിറ്റാണ്ടോളം ഇന്ത്യയിലെ ആത്മീയ രംഗത്ത് സജീമായി നിലകൊണ്ട സത്യസായി ബാബ തന്റെ 85ാം വയസില്‍ 2011 ഏപ്രില്‍ നാലിനാണ് ലോകത്തോട് വിടപറഞ്ഞത്.