ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്താൻ എസ്ഐടി

Sabarimala Gold Theft Case: P S Prasanth to appear before SIT for further clarification

Update: 2025-12-16 13:48 GMT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രധാന നടപടിയുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റായ പി.എസ്. പ്രശാന്തിന്റെ മൊഴി എടുക്കും.

2024-ൽ ദ്വാരപാലക ശില്പങ്ങൾക്ക് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് എസ്ഐടി പ്രധാനമായും ചോദിച്ചറിയുക. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

സ്പോൺസറായി ദ്വാരപാലക ശില്പങ്ങൾക്ക് സ്വർണം പൂശുന്നതിന് 2024-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബോർഡ് അനുമതി നൽകിയിരുന്നു. തിളക്കം കുറഞ്ഞതിനാൽ അത് പരിഹരിക്കാൻ ഗ്യാരന്റി ഉണ്ടായിരുന്നു എന്നതാണ് അന്ന് പറഞ്ഞ കാരണം. പോറ്റിക്ക് ഒറ്റയ്ക്ക് ശില്പങ്ങൾ കൊണ്ടുപോയി സ്വർണം പൂശാൻ അനുവദിച്ച തീരുമാനം പിന്നീട് ബോർഡ് റദ്ദാക്കി. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രം ശില്പങ്ങൾ കൊണ്ടുപോയി സ്വർണം പൂശി തിരിച്ചുകൊണ്ടുവരികയും ആവശ്യമായ രേഖകൾ സൂക്ഷിക്കുകയും ചെയ്തുവെന്നും യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്നുമാണ് പി.എസ്. പ്രശാന്തിന്റെ നിലപാട്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആദ്യം നൽകിയ സ്വാതന്ത്ര്യവും പിന്നീട് വരുത്തിയ തിരുത്തലും സംബന്ധിച്ച സാഹചര്യങ്ങൾ എസ്ഐടി വിശദമായി അന്വേഷിക്കും.

Tags:    

Similar News