ആലപ്പുഴയിലെ രക്ഷാപ്രവർത്തനം ;പ്രതികളായ മുന്‍മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്ക് മുന്‍കൂര്‍ ജാമ്യം
By : Devina Das
Update: 2026-06-10 05:00 GMT
അലപ്പുഴ: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ മുൻമുഖ്യമന്ത്രിപിണറായി വിജയൻറെ അംഗരക്ഷകർക്ക് മുൻകൂർ ജാമ്യം. ആലപ്പുഴ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. ജാമ്യഹർജിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു.ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ വച്ച് അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ പ്രതിഷേധമുയർത്തിയതിന്റെ പേരിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ പിണറായി വിജയന്റെ ഗൺമാനും അകമ്പടി സേനയും ചേർന്നു മർദിച്ചെന്നാണു കേസ്.