രാജ്യത്ത് പ്രത്യുല്പാദനനിരക്കിൽ വൻ ഇടിവ് ;ഗുരുതര പ്രശ്നങ്ങളിലേക്കെന്ന് വിദഗ്ധർ
രാജ്യത്തെ പ്രത്യുത്പാദന നിരക്ക് വലിയ രീതിയിൽ ഇടിയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്‌ക്.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫീസ് പുറത്തുവിട്ട 2024-ലെ സാംപിൾ രജിസ്‌ട്രേഷൻ സിസ്റ്റം സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിച്ചായിരുന്നു മസ്‌കിന്റെ പോസ്റ്റ്.
ഇന്ത്യയിൽ ജനസംഖ്യ നിലനിർത്താൻ ആവശ്യമായ തോതിൽനിന്ന് പ്രത്യുത്പാദന നിരക്ക് കുത്തനെ ഇടിയുകയാണെന്നും, ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കിടയിൽ ഇത് വർഷങ്ങളായി പ്രകടമാണെന്നും മസ്‌ക് എക്സിൽ കുറിച്ചു.മസ്‌കിന്റെ പോസ്റ്റും തുടർന്നുണ്ടായ ചർച്ചകളും ഇന്ത്യയുടെ മൊത്തം പ്രത്യുത്പാദന നിരക്കിനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് വഴിയൊരുക്കി.
ഇന്ത്യയുടെ പ്രത്യുത്പാദന നിരക്ക് കുറയുന്നത് എത്രത്തോളം ആശങ്കാജനകമാണ്? ജനസംഖ്യാപരമായി മുന്നിലെത്തി എന്ന് അവകാശപ്പെടുമ്പോൾ ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നിവർ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നീങ്ങുകയാണോ? ഇന്ത്യക്കാർക്ക് കുട്ടികളില്ലാത്തത് എന്തുകൊണ്ട്? ജീവിതം ചെലവ് കൂടിയതാണോ കാരണം, അതോ വികസനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും അനിവാര്യമായ അനന്തരഫലമാണോ പ്രത്യുത്പാദന നിരക്ക് കുറയാൻ കാരണം?
അനലിസ്റ്റുകളും സാമ്പത്തിക വിദഗ്ധർക്കും ഇക്കാര്യത്തിൽ പല അഭിപ്രായങ്ങളാണ്. വർധിച്ചു വരുന്ന ചെലവുകളാണ് പ്രത്യുത്പാദന നിരക്ക് കുറയാൻ കാരണമെന്ന് ചിലർ പറയുമ്പോൾ, ചിലർ വികസനവും സ്ത്രീ ശാക്തീകരണം അടക്കമുള്ള വിഷയങ്ങളും കാരണങ്ങളെന്ന് പറയുന്നു. മുൻ തലമുറകൾക്ക് വിപരീതമായി കുട്ടികൾ വളരെ കുറച്ച് മതിയെന്ന ഇന്നത്തെ തലമുറയുടെ ചിന്താഗതിയിലേക്കും വിരൽചൂണ്ടുന്നു.ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശിശു സംരക്ഷണം എന്നിവയ്ക്കുള്ള ഉയർന്ന ചെലവ് കുട്ടികൾ കുറച്ചുമതിയെന്ന തീരുമാനത്തിലേക്ക് എത്തുന്നു. പല വീടുകളിലും കുട്ടിക്ക് ഭക്ഷണവും വസ്ത്രവും നൽകാൻ കഴിയുമോ എന്നതല്ല ചർച്ച. മാതാപിതാക്കൾ കുട്ടികളെ സ്വകാര്യ സ്‌കൂളുകളിൽ വിദ്യാഭ്യാസം നൽകുന്നത്, പാഠ്യേതര പ്രവർത്തനങ്ങൾ, പരിശീലനം, ഗുണനിലവാരമുള്ള സ്വകാര്യ, ആരോഗ്യ സംരക്ഷണം, കൂടുതൽ സാമ്പത്തിക സുരക്ഷ എന്നിവയാണ് ഇഷ്ടപ്പെടുന്നത്. കുട്ടികളെ എല്ലാത്തിലും മികവുള്ളവരാക്കണമെന്ന ചിന്തയും പുതിയ തലമുറയ്ക്ക് കുട്ടികളെ വർത്തുന്നത് വലിയ ചെലവുള്ള കാര്യമാണെന്ന് കരുതുന്നു. വൈകിയുള്ള വിവാഹം, സ്ത്രീകൾ കൂടുതൽ വർഷങ്ങൾ വിദ്യാഭ്യാസത്തിനായി ചെലവിടുന്നതും ഇതിന് കാരണമായി പറയുന്നു.