പണയത്തിലിരിക്കുന്ന സ്വർണ്ണം എടുത്തു വീണ്ടും പണയം വെയ്ക്കാൻ കഴിയില്ലെന്ന നിലപാട് കടുപ്പിച്ചു ആർ ബി ഐ

By :  Devina Das
Update: 2025-11-16 11:11 GMT

മുംബൈ :സ്വർണവായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടു ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്‌ജിങ് (പുനർപണയ വായ്പ) രീതിയ്ക്ക് തട ഇടാൻ ഒരുങ്ങി റിസർവ് ബാങ്ക്.

ഉപഭോക്താക്കൾ വായ്പകൾക്ക് ഈടായി നൽകുന്ന സ്വർണം മറ്റൊരു ബാങ്കിലോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞ പലിശയിൽ പണയപ്പെടുത്തി ധനസമാഹരണം നടത്തുന്ന ഈ രീതി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നതാണ് ആർ ബി ഐ യുടെ നിലപാട് .

സ്വർണ്ണ വില വളരെയധികം വർധിച്ച സാഹചര്യത്തിൽ അനൗദ്യോഗിക വായ്പാ ശൃംഖലയിൽ ഇത്തരം വായ്പകൾ കൂടുതൽ പ്രചാരം നേടിയിരുന്നു.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും പലിശ ഇടപാടുകാരും ഈ രീതിയെ വളരെയധികം ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ് .

സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾ സ്വർണം പണയപ്പെടുത്തിയാൽ അവർ ഉയർന്ന പലിശയ്ക്കു പണം നൽകും.

അതിനുശേഷം ഇതേ സ്വർണം കുറഞ്ഞ പലിശയിൽ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ പണയപ്പെടുത്തും.

പലിശയിലെ വ്യത്യാസമാണ് ഇവർക്ക് ലാഭമായി കിട്ടുക. ചെലവില്ലാതെ ധനസമാഹരണം നടക്കുമെന്നതും നേട്ടമാണ്.

ഏപ്രിലിൽ നിയമം പ്രാബല്യത്തിൽ വരുമെങ്കിലും പലബാങ്കുകളും ഇത്തരം വായ്പകൾ ഒഴിവാക്കി എന്നതാണ് വ്യക്തമാകുന്നത് .

Similar News