രാഹുലിനും പ്രിയങ്കയ്ക്കും രാഷ്ട്രീയം അറിയില്ല; ഗാന്ധി കുടുംബം കോൺഗ്രസിന് ബാധ്യതയാണ്: ഫൈസൽ പട്ടേൽ

Rahul and Priyanka don't know politics; Gandhi family is a liability to Congress: Faisal Patel

Update: 2025-11-28 12:25 GMT

ന്യൂഡൽഹി: ഗാന്ധി കുടുംബത്തിനെതിരെ കടുത്ത വിമർശനവുമായി പ്രമുഖ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ രംഗത്തെത്തി.

ഗാന്ധി കുടുംബം കോൺഗ്രസ് പാർട്ടിക്ക് ഒരു ബാധ്യത മാത്രമാണെന്ന് അദ്ദേഹം നിസ്സംശയം ആരോപിച്ചു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ ബോധമോ കഴിവോ ഇല്ലെന്നും ഗാന്ധി കുടുംബം എത്രയും വേഗം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മാറിനിൽക്കണമെന്നും ഫൈസൽ പട്ടേൽ ആവശ്യപ്പെട്ടു.

ബിഹാർ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് കാരണം പാർട്ടി നേതൃത്വത്തിന്റെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേലും നേരത്തെ രംഗത്തുവന്നിരുന്നു.

“ഇനി ഒരു വിജയത്തിനായി കോൺഗ്രസ് പ്രവർത്തകർ എത്രകാലം കാത്തിരിക്കണം? കസേരയിൽ ഇരിക്കാനുള്ള മോഹം മാത്രം ഉള്ള നേതാക്കൾക്ക് ഒരു മാറ്റവും വരുന്നില്ല, ഇതാണ് യഥാർത്ഥ പ്രശ്നം” എന്നും മുംതാസ് പട്ടേൽ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

Tags:    

Similar News