വന്ദേമാതരം മുഴക്കി ആർ. ശ്രീലേഖ, ആർഎസ്എസ് ഗണഗീതം ആലപിച്ച് ബിജെപി പ്രവർത്തകർ: തിരു. കോർപ്പറേഷൻ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയായി

Newly elected Councillors of Thiruvananthapuram Corporation take oath

Update: 2025-12-21 13:03 GMT

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ശ്രദ്ധയോടെ നോക്കിക്കണ്ട തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിജയകരമായി സമാപിച്ചു. 

തെരഞ്ഞെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞം ഡിവിഷനിലെ അംഗത്തെ ഒഴികെ മറ്റ് 100 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ 50 അംഗങ്ങൾ, എൽഡിഎഫിന്റെ 29 അംഗങ്ങൾ, യുഡിഎഫിന്റെ 19 അംഗങ്ങൾ, രണ്ട് സ്വതന്ത്രർ എന്നിവരാണ് സത്യവാചകം ചൊല്ലിയത്.

ബിജെപി അംഗങ്ങളും പ്രവർത്തകരും പ്രകടന രീതിയിൽ കോർപ്പറേഷൻ ഓഫീസിലെത്തി. സത്യപ്രതിജ്ഞയ്ക്ക് ശേഷം കൗൺസിൽ ഹാളിൽ ബിജെപി പ്രവർത്തകർ ആർഎസ്എസിന്റെ ഗണഗീതം ആലപിച്ചത് വിവാദമായി. ‘പരമപവിത്രം’ എന്ന് ആരംഭിക്കുന്ന ഗാനമാണ് അവർ പാടിയത്. ഇത് വർഗീയ അജണ്ടയുടെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു. പാസ് ഇല്ലാതെ പ്രവർത്തകർ അകത്ത് കയറിയെന്നും സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമമാണിതെന്നും സിപിഎം അംഗങ്ങൾ കുറ്റപ്പെടുത്തി.

അതിനിടെ, മുൻ ഡിജിപിയും ശാസ്തമംഗലം വാർഡിലെ കൗൺസിലറുമായ ആർ. ശ്രീലേഖ സത്യപ്രതിജ്ഞ കഴിഞ്ഞ് വേദി വിട്ടത് വന്ദേമാതരം മുഴക്കിയാണ്.

Tags:    

Similar News