തിരുപ്പരങ്കുണ്ഡ്രംസുബ്രഹ്മണ്യൻ സ്വാമി ക്ഷേത്രത്തിലെ നിരാഹാരവിവാദം ;ഭക്തർക്ക് അനുമതി നൽകി മധുര ഹൈക്കോടതി

By :  Devina Das
Update: 2025-12-13 10:10 GMT

ചെന്നൈ : തിരുപ്പരങ്കുണ്ഡ്രംസുബ്രഹ്മണ്യൻ സ്വാമി ക്ഷേത്ര വിവാദത്തിൽ ഭക്തർക്ക് ആശ്വസനടപടിയുമായി മധുര ഹൈക്കോടതി .

ദീപത്തൂണിൽ കാർത്തികദീപം തെളിയിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച നിരാഹാരം നടത്താൻ ആണ് മധുര ബെഞ്ച് ഭക്തർക്ക് അനുമതിനൽകിയിരിക്കുന്നത് .

ഭക്തർ സമർപ്പിച്ച ഹർജിയിൽ മധുര ഹൈക്കോടതി ജസ്റ്റിസ് എസ്. ശ്രീമതിയാണ് നിരാഹാരം നടത്താൻ അനുമതിനൽകിയത് .

ശനിയാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ 50 പേർക്കാണ് നിരാഹാരം നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്.

തിരുപ്പരങ്കുൺട്രം ക്ഷേത്രത്തിന് സമീപത്തുള്ള ദീപത്തൂണിൽ ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഡിസംബർ ഒന്നിന് അനുമതിനൽകിയിരുന്നു.

എന്നാൽ, പോലീസ് ദീപം തെളിയിക്കാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് രണ്ടുദിവസം കഴിഞ്ഞ് വീണ്ടും കോടതി അനുമതിനൽകിയിരുന്നെങ്കിലും സർക്കാർ അനുവദിച്ചിരുന്നില്ല.

തുടർന്ന് ഹൈക്കോടതി സർക്കാരിനെതിരേ കോടതിയലക്ഷ്യ കേസ് എടുത്തിരുന്നു.കേസ് ഡിസംബർ 10-ന് ഹൈക്കോടതി പരിഗണിച്ചിരുന്നെങ്കിലും ഈ മാസം 17-ലേക്ക് മാറ്റി.

Similar News