എസ്ഐആർ നടപടികൾ: ഗുജറാത്തിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 73.7 ലക്ഷത്തിലധികം പേരുകൾ

Gujarat SIR Proceedings: 73.7 Lakh knocked off electoral roll Phase 1

Update: 2025-12-19 18:24 GMT

അഹമ്മദാബാദ്: ഗുജറാത്തിൽ എസ്ഐആർ നടപടികൾക്കൊടുവിൽ 73.7 ലക്ഷത്തിലധികം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി.

പുതുക്കിയ കരട് പട്ടിക പ്രകാരം ഗുജറാത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 4.34 കോടിയായി മാറി. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 73,73,327 പേരിൽ കൂടുതലും താമസസ്ഥലം മാറിയവരാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

40,25,553 പേരാണ് സ്ഥിരമായി താമസം മാറിയത്. 18,07,278 മരണപ്പെട്ടവരും 9,69,662 പേർ സ്ഥലത്തില്ലാത്തവരും 3,81,470 രണ്ടിടങ്ങളിൽ പേരുള്ളവരും 1,89,364 പേർ മറ്റുകാരണങ്ങളാലും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരാണ്.

ഒക്ടോബർ 27-ന് ആരംഭിച്ച ഈ ദൗത്യത്തിൽ വീടുവീടാന്തരം കയറിയുള്ള പരിശോധനയാണ് നടന്നത്. മരിച്ചവരെ കണ്ടെത്താനും, താമസം മാറിയവരെയും ഒന്നിലധികം സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്തിയവരെയും തിരിച്ചറിയാനുമായി ബൂത്ത് ലെവൽ ഏജന്റുമാരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സഹായം തേടിയിരുന്നു. പരിശോധനകൾക്ക് ശേഷവും കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തവരുടെ പേരുകളാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.

33 ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, 182 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, 50,000-ത്തിലധികം ബൂത്ത് ലെവൽ ഓഫീസർമാർ, 30,000-ത്തോളം വോളന്റിയർമാർ എന്നിവരടങ്ങുന്ന വൻ സംഘമാണ് പ്രവർത്തിച്ചതെന്നും എന്യൂമറേഷൻ ഫോമുകൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്തതായും അധികൃതർ അറിയിച്ചു.

Tags:    

Similar News