ഡോക്ടർ അമലിന്റെ സുഹൃത്തിനെ കാണുന്നതിനുള്ള യാത്ര അന്ത്യയാത്രയായി .പ്രിയപ്പെട്ട സുഹൃത്തിന്റെ ആകസ്മിക മരണം വിശ്വസിക്കാൻ കഴിയാതെ സഹപ്രവർത്തകർ

By :  Rajesh
Update: 2025-10-31 07:16 GMT

വൈക്കം തോട്ടുവക്കത്തിനുസമീപം കാർ തോട്ടിലേക്ക് മറിഞ്ഞു ഡോ.അമൽ സൂരജ് (33) മരിച്ചത് ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനാൽ ആണെന്നപ്രാഥമിക നിഗമനത്തിൽ പോലീസ് .

ഒറ്റപ്പാലം കണിയാപുറം സ്വദേശിയായ അമൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

മരണദിവസം സുഹൃത്തിനെ കാണാനായി കൊട്ടാരക്കരയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല .

ഈ യാത്ര ആണ് മരണത്തിലേക്ക് അമലിനെ എത്തിച്ചത് .ഇന്ന് പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞു കിടക്കുന്നത് കണ്ടത്.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്‌നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

ആദ്യം മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഒറ്റപ്പാലം സ്വദേശിയായ അമൽ സൂരജാണെന്ന് വ്യക്തമായത്.

Similar News