കേരളത്തെ വിറപ്പിച്ച തണുപ്പിന് പിന്നിൽ ‘ഡിറ്റ്‌വ’ ചുഴലിക്കാറ്റ്

Ditvah’ cyclone has Kerala shivering

Update: 2025-11-30 09:11 GMT

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി കേരളം അസാധാരണ തണുപ്പിൽ. ഡിസംബർ മഞ്ഞുകാലം എന്നല്ല കാരണം – ശ്രീലങ്ക കടന്ന് ഇന്ത്യൻ തീരത്തെത്തിയ ‘ഡിറ്റ്‌വ’ ചുഴലിക്കാറ്റാണ് പ്രതി.

ചുഴലിക്കാറ്റിന്റെ ബാഹ്യമേഘങ്ങൾ കേരളത്തിനു മുകളിൽ തങ്ങിനിൽക്കുന്നതിനാൽ സൂര്യപ്രകാശം തടയപ്പെടുന്നു; പകലും രാത്രിയും താപനില കുറയുന്നു. ചുഴലിക്കാറ്റ് ഉയർന്ന പാളിയിലെ തണുത്ത വായു താഴേക്കിറക്കുന്നതും തണുപ്പ് കൂട്ടുന്നു.

തെക്കൻ ജില്ലകളിൽ പകൽ പോലും മൂടൽ+തണുപ്പ്; വടക്കൻ ഭാഗത്ത് രാത്രി-പുലർച്ചെ കൂടുതൽ. മഴ ഇല്ലാത്തത് ഉത്തരേന്ത്യൻ വരണ്ട കാറ്റിന്റെ സ്വാധീനം കൊണ്ട്.

ഞായറാഴ്ച ഉച്ച മുതൽ മേഘങ്ങൾ നീങ്ങും; ചുഴലിക്കാറ്റ് ദുർബലമാകുന്നതോടെ തണുപ്പ് ക്രമേണ കുറയും.

Tags:    

Similar News