ഭർത്താവും മകളും നഷ്ടപ്പെട്ടതിനു പിന്നാലെ ഏക ആശ്രയമായിരുന്ന മകനും നഷ്ടപ്പെട്ടു ;തീരാ നോവായി മഞ്ജുളയുടെ ജീവിതം

By :  Devina Das
Update: 2025-11-19 07:27 GMT

ഭർത്താവും മകളും നഷ്ടപ്പെട്ട വേദനയിൽ കഴിഞ്ഞിരുന്ന മഞ്ജുളയുടെ ജീവിതത്തിലെ ഏക അത്താണിയായിരുന്നു മകൻ അലൻ .

എന്നാൽ അലന്റെ മരണത്തോടുകൂടി മഞ്ജുളയുടെ ജീവിതം ഒരു നൊമ്പരങ്ങളുടെ തുടർ കഥ ആയിരിക്കുകയാണ് .

ഫുട്ബോൾ മത്സരത്തെ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ നടുറോഡിൽ കുത്തേറ്റു മരിച്ച അലന്റെ 'അമ്മ മഞ്ജുളയുടെ ജീവിതം തന്നെ അനാഥമായിരിക്കുകയാണ് .

തിങ്കളാഴ്ച വൈകിട്ട് തൈക്കാട് എം.ജി. രാധാകൃഷ്ണൻ റോഡിലാണ് തമ്പാനൂർ അരിസ്റ്റോ ജംക്‌ഷൻ തോപ്പിൽ ഡി 47 ൽ അലനെ മർദിച്ചു കൊലപ്പെടുത്തിയത് .

സംഘർഷത്തിൽ പങ്കെടുക്കാതെ മാറി നിന്ന അലനെ സംഘത്തിൽ പെട്ട ആളാണെന്നു കരുതിയാണ് അക്രമി സംഘം കൊലപ്പെടുത്തിയത് .

കമ്പി പോലുള്ള ആയുധം ഹൃദയത്തിലേക്ക് തുളച്ചുകയറിയതാണ് മരണകാരണം .ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .

അലന്റെ പിതാവായ മഹേഷ് അപകടത്തിൽ മരണപ്പെടുകയും സഹോദരി ആത്മഹത്യ ചെയ്യുകയും ചെയ്തതോടെ മഞ്ജുളയും മകനുമായിരുന്നു ഉണ്ടായിരുന്നത് .

അലന്റെ മരണത്തോട് കൂടി പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ടു ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു കഴിയുന്ന ഒരു നോവായി മഞ്ജുള മാറിയിരിക്കുകയാണ് .

Similar News