സ്കൂൾ ബസ് കയറി നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം .
ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം .
വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്.
സഹപാഠി തടിയമ്പാട് കുപ്പശ്ശേരിൽ ഇനായ തെഹ്സിന് പരിക്കേറ്റു.
ബസ്സിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥികൾ ക്ലാസ്സിലേയ്ക്ക് പോകുന്നതിനിടയിൽ ബസിനടിയിൽ പെടുകയായിരുന്നു.സ്കൂൾ ബസിൽ തന്നെയാണ് ഹെയ്സലും എത്തിയത്.
ഒരു ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിൻറെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു.
തൊട്ടുപിന്നിൽ മറ്റൊരു ബസ് നിർത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവർ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് കുഞ്ഞിനെ ഇടിച്ചു.
കുഞ്ഞിൻറെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തൊട്ടടുത്ത് കൂടെ നടന്നുപോയ കുഞ്ഞിൻറെ കാലിനും പരിക്കേറ്റു.
അപ്പോൾ തന്നെ കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.