മരണത്തിനുപോലും വേർപിരിക്കാൻ കഴിയാത്ത രക്തബന്ധം ;തീരാനോവായി രമ്യയും രഞ്ജിത്തും

By :  Devina Das
Update: 2025-12-07 10:41 GMT

മാർത്താണ്ഡം മേല്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം .

പയറ്റുവിള കൊല്ലക്കോണം ചരുവിള കിഴക്കരുകുവീട്ടിൽ വിജയകുമാറിന്റെയും റിഷയുടെയും മക്കളായ രഞ്ജിത് കുമാർ (24), രമ്യ (22) എന്നിവരാണ് മരിച്ചത്.

ഇരുവരുടെയും മരണം ഒരു നാടിനെത്തന്നെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് .

മാർത്താണ്ഡത്തുള്ള സോഫ്റ്റ്‌വേർ കമ്പനിയിൽ എൻജിനിയറായ രഞ്ജിത് കുമാറും പള്ളിയാടിയിലെ സ്വകാര്യ ആശുപത്രിയിൽ റേഡിയോളജിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്ന രമ്യയും ശനിയാഴ്ച രാവിലെ 7.30- ഓടെ വീട്ടിൽനിന്നു ജോലിക്കായി ബൈക്കിൽ വരുമ്പോൾ മാർത്താണ്ഡം മേല്പാലത്തിൽവെച്ച് എതിരേവന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുവരും ബൈക്കിനൊപ്പം 30 അടി താഴ്ചയിലേക്കു വീണു.ഞ്ജിത് കുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാർ ഓടിച്ച വിപിൻ ജോയ്ക്കും (34) ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ഗുരുതര പരിക്കേറ്റ രമ്യയെ ആദ്യം കുഴിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. 

Similar News