സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്
By : Devina Das
Update: 2026-02-01 08:31 GMT
മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനു മുന്നിൽ വെടിവെപ്പ്. നാലു റൗണ്ട് വെടിവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.ജുഹുവിലെ രോഹിത് ഷെട്ടിയുടെ വീടിനു മുന്നിൽ വെടിവെപ്പുണ്ടായെന്ന് പൊലീസ് സ്ഥിരീകരിച്ചു.
എന്നാൽ ആരാണ് അക്രമികൾ, എന്തിനാണ് വെടിവെപ്പുണ്ടായത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. വെടിവെപ്പിനെ തുടർന്ന് ഷെട്ടിയുടെ വീടിന് മുന്നിൽ സുരക്ഷ ശക്തമാക്കി.വെടിയുതിർത്തശേഷം അക്രമി സംഘം രക്ഷപ്പെട്ടതായാണ് വിവരം. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച പൊലീസ്, അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.