നടി ഖുശ്ബുവിന്‍റെ മകള്‍ അവന്തിക വിവാഹിതയാവുന്നു ;പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തി താരകുടുംബം
By : Devina Das
Update: 2026-05-30 10:25 GMT
നടിയും ബിജെപി നേതാവുമായ ഖുശ്ബുവിൻറെ മകൾ അവന്തിക വിവാഹിതയാകുന്നു. ശ്രാവൺ ശ്രീനിവാസനാണ് വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെവിവാഹത്തിന് ക്ഷണിക്കാൻ കുടുംബസമേതമെത്തിയതിന്റെ ചിത്രങ്ങൾ ഖുശ്ബു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു .വിവാഹത്തിന്റെ മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
"ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിലെത്തി കണ്ടു. മകൾ അവന്തികയും ശ്രാവണും തമ്മിലുള്ള വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം ഇരുവരെയും ആശിർവദിക്കുകയും ചെയ്തു. തിരക്കിനിടയിലും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച പ്രധാനമന്ത്രിക്ക് നന്ദി" - ചിത്രങ്ങൾക്കൊപ്പം ഖുശ്ബു കുറിച്ചു.