സൂര്യയ്ക്കും മക്കൾക്കുമൊപ്പം സ്റ്റൈലിഷായി ജ്യോതിക

By :  Devina Das
Update: 2026-05-23 10:05 GMT

സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും .ഇപ്പോഴിതാ പ്രായത്തെ വെല്ലുന്ന ജ്യോതികയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. ജ്യോതിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'സിസ്റ്റ'ത്തിന്റെ മുംബൈ പ്രീമിയർ ചടങ്ങിൽ പങ്കെടുക്കാൻ സൂര്യയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം എത്തിയതായിരുന്നു ജ്യോതിക.വളരെ ചെറുപ്പമായി അതിസുന്ദരിയായാണ് ജ്യോതികയെ വിഡിയോയിൽ കാണാനാവുക. സൂര്യ നായകനായെത്തിയ കറുപ്പിന്റെ സൂപ്പർ ഹിറ്റ് വിജയത്തിന് പിന്നാലെയാണ് താരകുടുംബത്തെ ഒന്നിച്ച് ആരാധകർ കാണുന്നത്. എല്ലാവരും കറുപ്പ് നിറത്തിലെ വസ്ത്രത്തിലുമാണ് പരിപാടിക്ക് എത്തിയത്.തിരക്കുകൾക്കിടയിലും ജോലിയും കുടുംബജീവിതവും കൃത്യമായ സന്തുലിതാവസ്ഥയോടെ മുന്നോട്ട് കൊണ്ടുപോകുന്ന ദമ്പതികളാണ് സൂര്യയും ജ്യോതികയും. ബോളിവുഡിലാണിപ്പോൾ ജ്യോതിക സജീവമായിരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സിസ്റ്റം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

Similar News