നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും; സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ

By :  Devina Das
Update: 2026-06-03 09:37 GMT

ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. സുചിത്രയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആശംസ. "പുഞ്ചിരി, കരുത്ത്, ദയ... നിന്നെ നീയാക്കുന്ന എല്ലാ ചെറിയ കാര്യങ്ങൾക്കും... ജന്മദിനാശംസകൾ എന്റെ പ്രണയമേ".- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.സിനിമാലോകത്തുൾപ്പെടെയുള്ളവരും ആരാധകരും സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ്. തരുൺ മൂർത്തി, മനോജ് കെ ജയൻ, ശ്വേത മേനോൻ, ഫർഹാൻ ഫാസിൽ തുടങ്ങി നിരവധി പേരാണ് സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്. 1988 ഏപ്രിൽ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം.പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് കെ ബാലാജിയുടെ മകളായ സുചിത്ര മോഹൻലാലിൻറെ കടുത്ത ആരാധികയായിരുന്നു .ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആണ് മോഹൻലാലിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Similar News