അവസാന ചിത്രം ജനനായകനിൽ വിജയ്‌യുടെ പ്രതിഫലം 220 കോടി,സംവിധായകന് 25 ബജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലം
ആരാധകരും സിനിമാ ലോകവുമെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണ് വിജയ് ചിത്രം ജന നായകനായി.
സിനിമാ ജീവിതത്തോട് വിട പറയുന്ന വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയില്‍ ജന നായകന്‍ ഏറെ നിര്‍ണായകമാണ്.
ചിത്രത്തിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ തന്നെയാണ് ആരാധകരുടെ തയ്യാറെടുപ്പ്.
തങ്ങളുടെ പ്രിയ താരത്തിന്റെ അവസാന നിമിഷം മറ്റെന്തിനേക്കാളും വലിയൊരു ഉത്സവമാക്കി മാറ്റുകയാണ് ആരാധകരുടെ ലക്ഷ്യം.
ജന നായകനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അവസാന സിനിമയ്ക്കായി വിജയ് വാങ്ങുന്നത് 220 കോടിയാണ്. സംവിധായകന്‍ എച്ച് വിനോദിന്റെ പ്രതിഫലം 25 കോടിയാണ്.
സംഗീത സംവിധായകന്‍ അനിരുദ്ധിന് ലഭിക്കുന്നത് 13 കോടിയാണ്.
നായിക പൂജ ഹെഗ്‌ഡെയ്ക്കും വില്ലനായെത്തുന്ന ബോബി ഡിയോളിനും ലഭിക്കുന്നത് മൂന്ന് കോടി വീതമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മലയാളി താരം മമിത ബൈജുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്-മമിത കഥാപാത്രങ്ങളുടെ ബന്ധമാണ് സിനിമയുടെ മുഖ്യാകർഷണം.
ജന നായകനായി മമിതയ്ക്ക് ലഭിക്കുന്ന പ്രതിഫലം 60 ലക്ഷമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
താരങ്ങൾക്കായി മൊത്തം സിനിമ ചെലവിടുന്നത് 272.6 കോടിയാണെന്നും 80 കോടിയാണ് സിനിമയുടെ നിർമാണ ചെലവെന്നും റിപ്പോർട്ടുകൾ പറയുന്നു.
380 കോടിയാണ് സിനിമയുടെ ആകെ ചെലവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജനുവരി ഒമ്പതിനാണ് ജന നായകൻ തിയേറ്ററുകളിലേക്ക് എത്തുക.