വിജയ് ആരാധകർക്ക് ആശ്വാസം;ജനനായകന് പ്രദർശനാനുമതി നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

By :  Devina Das
Update: 2026-01-09 09:35 GMT

വിജയ് ആരാധകർക്ക് ആശ്വാസം. ജന നായകന് ഉടനടി യുഎ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം.

ജനുവരി ഒമ്പതിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ജനനായകൻ.

എന്നാൽ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

സെൻസർ ബോർഡിന്റെ അനുമതി ലഭ്യമാകാതിരുന്നതിനാൽ പുതുക്കിയ റിലീസ് തിയ്യതിയും തീരുമാനിക്കാൻ സാധിച്ചിരുന്നില്ല.

സെൻസർ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് നിർമാതാക്കളായ കെവിഎൻ സ്റ്റുഡിയോസ് നൽകിയ ഹർജിയിലാണ് നടപടി.

സിനിമയ്‌ക്കെതിരെ എക്‌സാമിനിങ് കമ്മിറ്റി അംഗം തന്നെ പരാതി നൽകിയ നടപടിയെ കോടതി വിമർശിച്ചു.

അത് അപകടരമായ പ്രവണതയ്ക്ക് തുടക്കം കുറിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്.

പിന്നാലെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

ബുധനാഴ്ച വാദം കേട്ട കോടതി ഇന്നേക്ക് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു.

സിനിമയ്ക്ക് ഉടനടി പ്രദർശനാനുമതി നൽകാനുള്ള കോടതി ഉത്തരവ് ആരാധകർക്ക് ആശ്വാസമായിരിക്കുകയാണ്. ഏറെ നാളുകളായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകൻ.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകനിൽ മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബോബി ഡിയോൾ ആണ് ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തുന്നത്

. വിജയ് അഭിനയിക്കുന്ന അവസാന സിനിമയെന്ന നിലയിൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകൻ.

Similar News