കമൽഹാസന്റെ പേരും ചിത്രവും'ഉലകനായകൻ' വിശേഷണവും ഉപയോഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി

By :  Devina Das
Update: 2026-01-14 09:54 GMT

ചെന്നൈ: നടൻ കമൽഹാസന്റെ പേരും ചിത്രവും വാണിജ്യാവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നതിനു വിലക്ക്.

മദ്രാസ് ഹൈക്കോടതിയാണ് വിലക്കേർപ്പെടുത്തിയത്.

തന്റെ പേര്, ചിത്രം, ഉലകനായകൻ എന്ന വിശേഷണം തുടങ്ങിയവ ഉൾപ്പെടുത്തി ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ടി- ഷർട്ടുകളും ഷർട്ടുകളും അനുമതിയില്ലാതെ വിൽക്കുന്നതായി കമൽഹാസൻ ഹർജി നൽകിയിരുന്നു.

ഹർജിയിൽ കോടതി തിങ്കളാഴ്ച വാദം കേട്ടു.

ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിയുടെ ബഞ്ചാണ് അവ ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തിയത്.

Similar News