മാസ്റ്റര്‍പീസ് ;'എക്കോ'യെ പ്രശംസിച്ച് ധനുഷ്

By :  Devina Das
Update: 2026-01-14 10:08 GMT

മലയാള സിനിമാ പ്രേക്ഷകരെ മാത്രമല്ല, മറ്റു ഭാഷകളിലുള്ളവരെയും വിസ്മയിപ്പിക്കുകയാണ് ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് കൂട്ടുകെട്ടിലെത്തിയ എക്കോ.

ഒടിടിയിൽ വന്നതിന് ശേഷവും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടൻ ധനുഷ്.

വലിയ പ്രീ റിലീസ് ബഹളങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ എത്തിയ ചിത്രം ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി.

പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയതോടെ തിയറ്ററിലേക്ക് ജനം ഇരച്ചെത്തുകയായിരുന്നു.

സന്ദീപ് പ്രദീപ്, വിനീത്, നരേൻ, ബിനു പപ്പു, സൗരഭ് സച്ച്ദേവ, ബിയാന മോമിൻ, അശോകൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. കിഷ്കിന്ധാ കാണ്ഡത്തിന് സം​ഗീതം പകര്‍ന്ന മുജീബ് മജീദ് തന്നെയാണ് എക്കോയുടെയും സം​ഗീത സംവിധായകന്‍.

Similar News