. "ഒരു ചെറിയ മൺവീട് പ്രതീക്ഷിച്ചുവന്ന എനിക്ക് നിങ്ങളെല്ലാവരും കൂടി ചേർന്ന് കൊട്ടാരം തന്നെ പണിതു;വികാരാധീതനായി നടൻ വിജയ്
തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള നടനാണ് വിജയ് .ഇപ്പോഴിതാ അദ്ദേഹം സിനിമയിൽ നിന്ന് വിടവാങ്ങുന്നു എന്ന വാർത്ത വളരെയധികം വേദനയോടെയാണ് ആരാധകർ ഏറ്റെടുത്തത്.
വിജയ്‌യുടെ കരിയറിലെ തന്നെ അവസാന ചിത്രമായ ജന നായകന് വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ.
പൊങ്കൽ റിലീസായി ജനുവരി 9 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
ജന നായകന്റെ ഓഡിയോ ലോഞ്ചിൽ താൻ സിനിമയിൽ നിന്ന് പിന്മാറുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ്.
"ഒരു ചെറിയ മൺ വീട് പണിയണമെന്ന പ്രതീക്ഷയോടെയാണ് ഞാൻ സിനിമയിലേക്ക് കടന്നുവന്നത്. പക്ഷേ നിങ്ങളെല്ലാവരും കൂടി ചേർന്ന് എനിക്കൊരു കൊട്ടാരം തന്നെ പണിതു.
ഒരു കോട്ട തന്നെ പണിയാൻ ആരാധകർ എന്നെ സഹായിച്ചു. അതുകൊണ്ടാണ് ഞാൻ അവർക്കുവേണ്ടി നിലകൊള്ളാൻ തീരുമാനിച്ചത്.
എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി, ഞാൻ സിനിമ തന്നെ ഉപേക്ഷിക്കുന്നു.
എനിക്ക് ഒരു കാര്യം വളരെ പ്രധാനമാണ്. എനിക്ക് വേണ്ടി ആളുകൾ തിയറ്ററുകളിൽ വന്ന് നിൽക്കും.
ആ ഒരൊറ്റ കാരണം കൊണ്ട്, അടുത്ത 30–33 വർഷത്തേക്ക് അവർക്കു വേണ്ടി നിലകൊള്ളാൻ ഞാൻ തയ്യാറാണ്. ഈ വിജയ് ആരാധകർക്ക് വേണ്ടി, ഞാൻ സിനിമയിൽ നിന്ന് പിന്മാറുകയാണ്.
ആദ്യ ദിവസം മുതൽ തന്നെ ഒരുപാട് വിമർശനങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്, പഴയ അതേ കഥകളൊക്കെ തന്നെ.
പക്ഷേ എന്റെ ആരാധകർ തുടക്കം മുതൽ തന്നെ എന്റെ കൂടെ നിന്നു, 33 വർഷമായി എന്നെ നിരന്തരം പിന്തുണച്ചു.
അതുകൊണ്ടാണ്, എനിക്കു വേണ്ടി നിലകൊണ്ട ആരാധകർക്ക് വേണ്ടി, ഞാൻ അവർക്കു വേണ്ടി നിലകൊള്ളും.
ഈ വിജയ് നിങ്ങൾക്ക് വേണ്ടി നിന്ന് നിങ്ങളോട് നന്ദി അറിയിക്കും".- വിജയ് പറഞ്ഞു.വിജയ്‌യുടെ ഈ വാക്കുകൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.