ഐഎഫ്എഫ്കെ പ്രതിസന്ധി: കേന്ദ്ര നിർദേശത്തിന് വഴങ്ങി കേരളം ആറ് ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ട

IFFK row: State cedes to Centre ban; Six Films not to be screened at IFFK

Update: 2025-12-18 12:48 GMT

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) തുടർച്ചയായ പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർദേശത്തിന് കേരളം വഴങ്ങി. മേളയിൽ പ്രദർശിപ്പിക്കാൻ നിശ്ചയിച്ച ആറ് ചിത്രങ്ങൾക്കാണ് കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്.

ഓൾ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്ലെയിംസ്, ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കരുതെന്ന് കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ഈ ചിത്രങ്ങൾക്ക് സെൻസർ ഇളവ് നൽകാനാവില്ലെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ഈ നിർദേശം ചീഫ് സെക്രട്ടറി കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിക്ക് കൈമാറി.

നേരത്തെ, എല്ലാ ചിത്രങ്ങളും നിശ്ചയിച്ചപ്രകാരം പ്രദർശിപ്പിക്കാനുള്ള നിർദേശമാണ് സംസ്ഥാന സർക്കാർ അക്കാദമിക്ക് നൽകിയിരുന്നത്. കേന്ദ്രം വിലക്കേർപ്പെടുത്തിയ ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങളുടെ പ്രദർശനം ഇന്നലെ പൂർത്തിയായി. അതിനുശേഷം, ഇന്നലെ രാത്രിയോടെ മന്ത്രാലയത്തിന്റെ അന്തിമ നിർദേശമാണ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്.

Tags:    

Similar News