‘എല്ലായ്പ്പോഴും. മുൻപത്തെക്കാൾ ശക്തമായി അവൾക്കൊപ്പം ;അതിജീവിതയ്ക്ക് പൂർണ്ണപിന്തുണയുമായി റിമ കല്ലിങ്കൽ

By :  Devina Das
Update: 2025-12-08 09:36 GMT

നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിജീവിതയ്ക്ക് അർഹമായ നീതി നിഷേധിക്കപ്പെടുകയാണ് ഉണ്ടായത് .

ഈ സമയത്തും ആക്രമിക്കപ്പെട്ട നടിയ്ക്ക് കൂടുതൽ പൂർണമായ പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുകയാണ് നടിമാരായ റിമ കല്ലിങ്കലും രമ്യ നമ്പീശനും .

കേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു .

‘അവൾക്കൊപ്പം’ എന്ന പോസ്റ്ററിന് ഒപ്പമായിരുന്നു റിമ ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത് .‘എല്ലായ്പ്പോഴും. മുൻപത്തെക്കാൾ ശക്തമായി’ എന്നാണ് റിമ കുറിച്ചത്.

റിമ പങ്കുവച്ച ‘അവൾക്കൊപ്പം’ എന്ന ചിത്രം തന്നെയാണ് രമ്യ നമ്പീശനും ഷെയർ ചെയ്തിരിക്കുന്നത് .നടി ആക്രമിക്കപ്പെട്ട സമയം മുതൽ അതിജീവിതയ്ക്ക് അനുകൂലമായ നിലപാടും പൂർണ്ണ പിന്തുണയും നൽകിയവരാണ് ഇരുവരും .

ഇതിന്റെപേരിൽ കരിയറിൽ ഇരുവർക്കും വലിയത്തരത്തിൽ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുമുണ്ട് .മലയാള ചലച്ചിത്രമേഖലയിൽ വനിതാ ചലച്ചിത്രപ്രവർത്തകർക്കായി ‘വിമൻ ഇൻ സിനിമ കലക്ടീവ്’ എന്ന പേരിൽ സംഘടന രൂപീകരിച്ചപ്പോൾ അതിനൊപ്പം ഇരുവരും നിന്നു.

പലരും പരസ്യമായി നിലപാട് പ്രഖ്യാപിക്കാൻ മടിച്ചുനിന്നപ്പോൾ അതിജീവിതയ്ക്കു വേണ്ടി റിമയും പാർവതി തിരുവോത്തും രമ്യ നമ്പീശനും അടക്കമുള്ള യുവനടിമാർ ശബ്ദമുയർത്തി .

ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്.

Similar News