സ്‌റ്റൈൽ മന്നൻ ആയി കിങ്ഖാൻ ഷാരുഖ് ഖാൻ
By : Devina Das
Update: 2025-12-10 09:29 GMT
ന്യൂയോർക്ക്: സ്‌റ്റൈലിൽ മുന്നിലുള്ള ലോകത്തെ 67 പേരുടെ പട്ടികയിൽ നടൻ ഷാരൂഖ്ഖാനും. ന്യൂയോർക്ക് ടൈംസിന്റെ 2025 ലെ സ്‌റ്റൈൽ പട്ടികയിലാണ് ആരാധകരുടെ കിങ്ഖാൻ ഉൾപ്പെട്ടത്.
സബ്രിന കാർപ്പെന്റർ, ഡോയിച്ചി എസാപ്‌റോക്കി, വിവിയൻ വിൽസൺ നിക്കോൾ ഷെർസിങ്ങർ, വാൾട്ടൻ ഗോഗിൻസ് ജെന്നിഫർ ലോറൻസ്, ഷായ് ഗിൽജിയസ്അലക്‌സാണ്ടർ, കോൾ എസ്‌കോല, നോഹ വെയ്ൽ തുടങ്ങിയവർ പട്ടികയിലുണ്ട്.
ഈ വർഷത്തെ മെറ്റ് ഗാലയിലെ സാന്നിധ്യമാണ് അറുപതുകാരനായ ഷാരൂഖിന് പട്ടികയിലേക്ക് വഴിതുറന്നത്.
സബ്യസാചി മുഖർജി രൂപകല്പന ചെയ്ത വേഷത്തിലാണ് അന്ന് ഷാരൂഖ് പ്രത്യക്ഷപ്പെട്ടത്.
കറുപ്പ് വസ്ത്രങ്ങളും കഴുത്തിൽ നിറയെ മാലകളും കെ എന്ന ഇംഗ്‌ളീഷ് അക്ഷരത്തിൽ ക്രിസ്റ്റലുകൾ പതിപ്പിച്ച താലിയുമാണ് അദ്ദേഹം അണിഞ്ഞിരുന്നത്.