'ജയിലർ 2' വിൽ രജനികാന്തിനൊപ്പം കിങ് ഖാനും;ആവേശത്തോടെ ആരാധകർ
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമായിരുന്നു നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലർ.
മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നുമുൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകൾ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയതായിരുന്നു ജയിലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
ജയിലർ 2 ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്.
ജയിലർ രണ്ടാം ഭാഗത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ആദ്യ ഭാഗത്തിലുള്ള സൂപ്പർ താരങ്ങൾക്ക് പുറമെ ബോളിവുഡ് കിങ് ഷാരുഖ് ഖാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
ബംഗാളി നടൻ മിഥുൻ ചക്രവർത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളുപ്പെടുത്തിയത്.
എന്നാൽ സംവിധായകനോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
വാർത്ത പുറത്തുവന്നതോടെ വളരെ ആവേശത്തോടെയാണ് രജിനി-ലാൽ-ശിവ രാജ്കുമാർ ആരാധകരുള്ളത്.
തമിഴകത്ത് നിന്നുമുള്ള ആദ്യ 1000 കോടി നേടുന്ന ചിത്രമായിരിക്കും ജയിലർ 2 വെന്നും അനിരുദ്ധിന്റെ മ്യൂസിക്കിൽ തിയറ്റർ കത്തുമെന്നുമാണ് സോഷ്യൽമീഡിയയിൽ നിറയുന്ന കമന്റുകൾ.