മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘കറങ്ങും മുറി’ ഒരുക്കിയ പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു

Art director of India's first 3D movie K Shekhar passes away

Update: 2025-12-27 13:25 GMT

മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘കറങ്ങും മുറി’ ഒരുക്കിയ പ്രശസ്ത കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു.

ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' ഉൾപ്പെടെ നിരവധി സിനിമകളിൽ പ്രവർത്തിച്ചു.

72 വയസ്സായിരുന്നു. ഇന്ന് രാവിലെ രുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 

കൊമേഴ്‌സ് അധ്യാപികയായ ജയന്തിയാണ് ഭാര്യ.

സംസ്കാരം ഇന്ന് വൈകുന്നേരം 4ന് തൈക്കാട് ശാന്തികവാടത്തിൽ നടന്നു.

1982-ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത 'പടയോട്ടം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിലെ ആദ്യത്തെ 70 എംഎം ചിത്രമായിരുന്നു 'പടയോട്ടം'. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' എന്ന സിനിമയുടെ കലാസംവിധായകനും അദ്ദേഹം തന്നെ.

'ആലിപ്പഴം പെറുക്കാം' എന്ന ഗാനരംഗത്തിലെ പ്രശസ്തമായ കറങ്ങുന്ന മുറിയുടെ രൂപകൽപ്പന ശേഖറിന്റേതായിരുന്നു.

'നോക്കാത്ത ദൂരത്ത് കണ്ണും നട്ട്', 'ചാണക്യൻ', 'ഒന്നുമുതൽ പൂജ്യം വരെ' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.

Tags:    

Similar News