സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,800 രൂപ

By :  Devina Das
Update: 2026-05-07 11:14 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് പവന് 240 രൂപയാണ് വർധിച്ചത്. 1,11,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വർധിച്ചത്. 13,975 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ രാവിലെ ഒറ്റയടിക്ക് 1560 രൂപ വർധിച്ചെങ്കിലും ഉച്ചയോടെ 400 രൂപ തിരിച്ചിറങ്ങിയിരുന്നു.ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാർ കൊണ്ടുവരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണവിലയിൽ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 102 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.

Similar News