സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന;പവന് 280 രൂപ കൂടി

By :  Devina Das
Update: 2026-04-27 11:16 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 280 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,155 രൂപയാണ്.എണ്ണവില കുത്തനെ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവിലയിൽ ഇടിവാണുണ്ടായത്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ഹോർമൂസ്‌ കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയിൽ എണ്ണവില ഉയർന്ന് നിൽക്കാൻ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Similar News