സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന ; 1,14,000ന് മുകളില്‍
By : Devina Das
Update: 2026-04-16 08:59 GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് ഇന്ന് 160 രൂപ വർധിച്ചതോടെ സ്വർണവില 1,14,000ന് മുകളിൽ എത്തി. 1,14,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വർധിച്ചത്. 14,260 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വരുമെന്ന് പ്രതീക്ഷ നൽകി വീണ്ടും അമേരിക്ക- ഇറാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് സ്വർണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവില വർധിച്ചത്.