സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന ;1,17,000ന് മുകളില്‍

By :  Devina Das
Update: 2026-05-22 10:23 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 360 രൂപയാണ് വർധിച്ചത്. 1,17,280 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 14,660 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1760 രൂപയാണ് വർധിച്ചത്.ആഗോള വിപണിയിൽ എണ്ണവില താഴ്ന്നതാണ് സ്വർണവിലയെ സ്വാധീനിച്ചത്.

Similar News