സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന;പവന് 240 രൂപ വർധിച്ചു

By :  Devina Das
Update: 2026-05-03 10:07 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,10,680 രൂപയാണ്. ഗ്രാമിന് 30 രൂപ വർധിച്ച് 13,835 രൂപയിലെത്തി. എണ്ണവില കുത്തനെ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവിലയിൽ ഇടിവാണുണ്ടായത്.ഇന്നലെ രാവിലെ പവന് 280 രൂപ കുറവിലാണ് വ്യാപാരം ആരംഭിച്ചത്.

22 കാരറ്റ് (916) സ്വർണത്തിന് ഉച്ചതിരിഞ്ഞു വില വീണ്ടും കുറയുന്ന കാഴ്ചക്കാണ് ഇന്നലെ വിപണി സാക്ഷിയായത്. 1440 രൂപ ഇടിഞ്ഞതോടെ വില 1,10,280 രൂപ എന്ന നിലയിലെത്തി. വൈകുന്നേരം വീണ്ടും പവന് 560 രൂപ കൂടി കുറഞ്ഞു. ഇതോടെ മൂന്നു തവണയായി പവന് 2280 രൂപ കുറഞ്ഞു. എന്നാൽ രാത്രിയോടെ പവന് 720 രൂപയുടെ വർധനയോടെ 1,10,440 രൂപയിലെത്തിയിരുന്നു.

Similar News