സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ;ഒരു പവൻ സ്വർണ്ണത്തിന് 1,11,720 രൂപ

By :  Devina Das
Update: 2026-05-09 10:02 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. 1,11,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 13,965 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെയും പവന് 240 രൂപ കുറഞ്ഞിരുന്നു.ആഗോള വിപണിയിൽ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാർ കൊണ്ടുവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഹോർമുസിൽ ഇപ്പോഴും ചെറിയ രീതിയിൽ സംഘർഷം തുടരുകയാണ്. ഇതാണ് എണ്ണവില കൂടാൻ കാരണം.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Similar News