സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന;പവന് 320 രൂപ കൂടി
By : Devina Das
Update: 2026-04-29 09:46 GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 320 രൂപയാണ് കൂടിയത്. 1,11,000 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,875 രൂപയാണ്.ഇന്നലെ രാവിലെ പവന് 520 രൂപ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 800 രൂപ താഴ്ന്ന് 1,11,400 രൂപയിൽ എത്തിയിരുന്നു. എണ്ണവില കുത്തനെ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്.