സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന ; 1,10,000ന് മുകളില്‍
By : Devina Das
Update: 2026-05-06 10:18 GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ വർധിച്ചതോടെ 1,10,000 കടന്നിരിക്കുകയാണ് സ്വർണവില. 1,10,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് ഉയർന്നത്. 13,870 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാർ കൊണ്ടുവരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണവിലയിൽ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.