മലയാളിയുടെ സ്വന്തം ആനവണ്ടിക്ക് ഇന്ന് 88-ാം പിറന്നാള്‍

By :  Devina Das
Update: 2026-02-21 05:15 GMT

കൊച്ചി: മലയാളിയുടെ ആനവണ്ടിക്ക് ഇന്ന് 88-ാംപിറന്നാൾ . 1938 ഫെബ്രുവരി 20-ന് തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിര തിരുനാൾ തുടക്കമിട്ട ആ ഐതിഹാസിക യാത്ര ഇന്നും വിസ്മയമാണ്. ലോകത്തെ തന്നെ അപൂർവ്വമായ ഒരു രാജകീയ തുടക്കമായിരുന്നു നമ്മുടെ കെഎസ്ആർടിസിയുടേത്.ഒരു രാജാവ് ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച സർക്കാർ ബസ് കമ്പനിയാണ് ഇന്ന് നമ്മൾ കാണുന്ന കെഎസ്ആർടിസി.

ലണ്ടനിൽ നിന്നെത്തിയ ഇ ജി സാൾട്ടർ തന്നെയായിരുന്നു ആദ്യ യാത്രയുടെ ഡ്രൈവർ. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു കന്നി യാത്രയിലെ വിശിഷ്ടാതിഥികൾ.ഉദ്ഘാടന ദിവസം കവടിയാർ നഗരത്തിലൂടെ 34 ബസ്സുകൾ അണിനിരന്ന ആ ഘോഷയാത്ര ഇന്നും ചരിത്രത്തിലെ മനോഹരമായ കാഴ്ച തന്നെയാണ് .

Similar News