കുടുംബസമേതം ചക്കുളത്തുകാവിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും

By :  Devina Das
Update: 2026-06-03 09:55 GMT

കുടുംബസമേതം ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനത്തെത്തി തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര. ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കുമൊപ്പമാണ് നയൻതാര എത്തിയത് . ഉച്ചപൂജ സമയത്താണ്താരങ്ങൾ ക്ഷേത്രത്തിലെത്തിയത്. ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ പൂജയ്ക്കുള്ള തുക അടച്ച് രസീത് സ്വീകരിച്ച ശേഷമാണ് ഇരുവരും ദർശനം നടത്തിയത്. നയൻതാരയെയും വിഘ്‌നേഷ് ശിവനെയും കാണാൻ നിരവധി ഭക്തരും ആരാധകരും ക്ഷേത്രപരിസരത്ത് എത്തിയിരുന്നു.ലളിതമായ വേഷത്തിൽ എത്തിയ ഇരുവരും ക്ഷേത്രാചാരങ്ങൾ പാലിച്ചാണ് ദർശനവും പൂജകളും നിർവഹിച്ചത്. ലവ് ഇൻഷുറൻസ് കമ്പനിയാണ് വിഘ്നേഷ് ശിവന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Similar News