വനിതാ ഡോക്ടറുടെ മിസ്സിങ് കേസ് ദിവസങ്ങള്‍ കൊണ്ട് പരിഹരിച്ച് കേരള പൊലീസ്

By :  Devina Das
Update: 2026-02-07 09:16 GMT

ചെന്നൈ: തമിഴ്‌നാട് പൊലീസ് മാസങ്ങളായി അന്വേഷിക്കുന്ന വനിതാ ഡോക്ടറുടെ മിസ്സിങ് കേസ് ദിവസങ്ങൾ കൊണ്ട് പരിഹരിച്ചിരിക്കുകയാണ് കേരള പൊലീസ്. കൃത്യമായ ഓർമകളില്ലാതെ ഫെബ്രുവരി ഒന്നിന് വൈറ്റില ഹബ്ബിൽ കണ്ടെത്തിയ വനിതയുടെ വേരുകൾ തേടിയുള്ള കൊച്ചി വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അന്വേഷണമാണ് ഒരു കുടുംബത്തിന്റെ പുനഃസമാഗമത്തിലേക്ക് എത്തിയത്.

തമിഴ്‌നാട് നാഗർകോവിലിൽ ഇക്കഴിഞ്ഞ ഡിസംബറിൽ കാണാതായ വനിതാ ഡോക്ടറെ ഇന്ന് മാതാപിതാക്കളെത്തി കൊണ്ടുപോയി. വനിതാ ഡോക്ടറെ അന്വേഷിച്ച് നേരത്തേ തമിഴ്‌നാട് പൊലീസ് എറണാകുളത്ത് എത്തിയെങ്കിലും ആളെ കണ്ടെത്താനാവാതെ തിരികെ പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസിന്റെ അന്വേഷണം, വയോധികരായ മാതാപിതാക്കൾക്ക് മകളെ തിരിച്ചുനൽകിയിരിക്കുന്നത്.

Similar News