ആശുപത്രികിടക്കയിൽ കാമുകിക്ക് നിഴൽ പോലെ കൂട്ടിരുന്ന് ഹൃത്വിക്;കുറിപ്പ് ചർച്ചയാകുന്നു

By :  Devina Das
Update: 2026-03-30 10:55 GMT

നടിയും ഗായികയും ഹൃത്വിക് റോഷന്റെ കാമുകിയുമായ സബ ആസാദ് പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. സൈക്ലോസ്‌പോറ കയെറ്റനെൻസിസ് എന്ന പരാദബാധയേറ്റ് ആശുപത്രിയിലായിരിക്കുകയാണ് സബ. പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിന്ന് എല്ലാം നോക്കിയതും ആത്മവിശ്വാസം പകർന്നും ഹൃത്വിക് റോഷൻ ആണെന്നാണ് സബ പറയുന്നത്.ആശുപത്രി കിടക്കയിൽ നിന്നുള്ള തന്റെ ചിത്രത്തോടൊപ്പമായിരുന്നു സബയുടെ കുറിപ്പ്. രോഗാവസ്ഥ കാരണം രണ്ട് ആഴ്ച കൊണ്ട് നാല് കിലോ ഭാരം കുറഞ്ഞുവെന്നാണ് സബ പറയുന്നത്. വീട്ടിലെ ഭക്ഷണം കഴിച്ചിട്ടും, പോകുന്നിടത്തെല്ലാം വെള്ളം കൊണ്ടു നടന്നിട്ടും തനിക്ക് രോഗബാധയുണ്ടായെന്നാണ് സബ പറയുന്നത്.''ജീവിതത്തിലെ ഏറ്റവും മോശം 14 ദിവസങ്ങൾ. സൈക്ലോസ്‌പോറ കയെറ്റനെൻസിസ് എന്ന വൃത്തികെട്ട വില്ലൻ! വീട്ടിൽ നിന്നുള്ള ഭക്ഷണം മാത്രം കഴിക്കുന്ന, എവിടെപ്പോയാലും വാട്ടർ ബോട്ടിൽ കൊണ്ടു പോകുന്നൊരാൾക്ക് ഈ അസുഖം വരുന്നത് അപ്രതീക്ഷിതം തന്നെ. അതും വർഷത്തിൽ ഞാൻ ഏറ്റവും കൂടുതൽ തിരക്കിലൂടെ കടന്നു പോകുന്ന സമയത്ത് തന്നെ. രണ്ട് ആഴ്ചയിൽ എനിക്ക് നഷ്ടമായത് നാല് കിലോയാണ്. എനിക്ക് നടക്കാൻ വയ്യ. ഒരു ദിവസം ഞാൻ രണ്ട് നേരം ട്രെയിൻ ചെയ്യുകയായിരുന്നു. പുൾ അപ്പുകളും വെയിറ്റ് ലിഫ്റ്റിങുമൊക്കെ ചെയ്യുകയായിരുന്നു. പിറ്റേ ദിവസം ഞാൻ പകുതിയായി. ടൂത്ത് പിക് പോലും ഉയർത്താനുള്ള കരുത്തു പോലുമില്ലാതായി' താരം പറയുന്നു.

''ദയവ് ചെയ്ത്, നിങ്ങളുടെ വയറിനോട് സ്‌നേഹമുണ്ടെങ്കിൽ സാലഡ് ഇലകളും പച്ചക്കറികളും കഴുകുമ്പോൾ സൂക്ഷിക്കുക. കാരണം, നിങ്ങളുടെ ജീവൻ അതിൽ ആശ്രയിച്ചിരിക്കുന്നു. ബേക്കിങ് സോഡ ഉപയോഗിച്ചുള്ളതാണ് ഞങ്ങളുടെ പുതിയ രീതി'' എന്നും സബ പയുന്നു. ഈ ചിത്രം പകർത്തിയത് ഹൃത്വിക് റോഷനാണ്. എന്റെ മോശം മൂഡിലും അദ്ദേഹം എനിക്ക് കൂട്ടിരുന്നു, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും തമാശ കണ്ടെത്താൻ അദ്ദേഹത്തിന് എപ്പോഴും സാധിക്കാറുണ്ട് എന്നും സബ കൂട്ടിച്ചേർക്കുന്നു. 

Similar News