കുരങ്ങന്‍ തട്ടിയെടുത്ത് കിണറ്റിലിട്ട നവജാതശിശുവിനെ 'ഡയപ്പർ' രക്ഷിച്ചു

By :  Devina Das
Update: 2026-01-24 08:36 GMT

റായ്പുർ: ഛത്തീസ്ഗഢിൽ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുരുങ്ങൻ തട്ടിയെടുത്തു കിണറ്റിലിട്ടു. ജൻച്ഗിർ ചാമ്പ ജില്ലയിലെ സേവനി ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ നാട്ടുകർ ചേർന്നു രക്ഷപ്പെടുത്തി.

വീടിനു പുറത്തു നിന്ന അമ്മയുടെ കൈയിൽ നിന്നാണ് കുരങ്ങൻ കുഞ്ഞിനെ തട്ടിയെടുത്തത്. പിന്നാലെ കുഞ്ഞിനേയും കൊണ്ട് കുരങ്ങൻ ടെറസിലേക്ക് കയറി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുഞ്ഞിനെ രക്ഷിക്കാനായി പടക്കം പൊട്ടിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു.ശബ്ദം കേട്ട് പേടിച്ച കുരങ്ങൻ കുഞ്ഞിനെ വീടിനോടു ചേർന്നുള്ള കിണറ്റിലേക്ക് ഇടുകയായിരുന്നു. നാട്ടുകാർ ബക്കറ്റ് കൊണ്ട് കുട്ടിയെ മിനിറ്റുകൾക്കുള്ളിൽ പുറത്തെടുത്തു.

പ്രാഥമിക ചികിത്സ നൽകിയ ശേഷം കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ധരിച്ചിരുന്ന ഡയപ്പർ കാരണമാണ് കുട്ടി പെട്ടെന്നു മുങ്ങിപ്പോകാതിരുന്നത് എന്നാണ് കരുതുന്നത്.

Similar News